ജാലഹള്ളി സെന്റ് തോമസ് ഫോറോന പള്ളി ഇടവക സ്റ്റാർസ് പിതൃവേദിയുടെ 21-മത് വാർഷികാഘോഷവും ഇടവകയുടെ ഓണാഘോഷവും ഒക്ടോബർ 20 ഞായറാഴ്ച കൊണ്ടാടി.
സ്റ്റാർസ് പിതൃവേദി പ്രസിഡന്റ് ശ്രീ അനോജ് ഫിലിപ്പിന്റെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. ഇടവക വികാരി റവ ഫാദർ സണ്ണി മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ വിശിഷ്ടാഥിതിയായി വിജയ കർണാടക സബ് എഡിറ്റർ ശ്രീമതി മേരി ജോസഫ് പങ്കെടുക്കുകയും, മാണ്ട്യ രൂപത പിതൃവേദി മുൻ ഡയറക്ടർ റവ ഫാദർ റോയ് വട്ടക്കുന്നേൽ മുഖ്യഥിതിയായി ആശംസ പ്രസംഗം നടത്തുകയും ചെയ്തു. പൊതുയോഗത്തിന് ശേഷം മൂവാറ്റുപുഴ ഏയ്ഞ്ജൽ വോയിസ് അവതരിപ്പിച്ച ഗാനമേള, മേപ്പാടി കലന്തണ്ടൻ കലാ സമിതി അവതരിപ്പിച്ച ശിങ്കാരിമേളം, മറ്റു കലാപരിപാടികൾ എന്നിവയും, പാചക വിദഗ്ധൻ ചങ്ങനാശ്ശേരി ശ്രീ സൂരജ് നമ്പൂതിരി ഒരുക്കിയ വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. രണ്ടായിരത്തിലധികം ആളുകൾ പരിപാടികളിൽ പങ്കെടുത്തു.